Friday 28 June 2013

Current Affairs 2013 (May-June)


  1. സമീപകാലത്ത്‌ ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ച ഭാഷ ഏത്‌?
  2. ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ച മറ്റു ഭാഷകള്‍:
  3. പ്രധാന ദ്രാവിഡ ഭാഷകള്‍ ഏതെല്ലാം?
  4. ദ്രാവിഡ ഭാഷാ ഗോത്ര സങ്കല്‌പം ആദ്യമായി അവതരിപ്പിക്കപ്പെട്ട കൃതി:
  5. 2013-ല്‍ ലോകപൈതൃക പട്ടികയില്‍ ഇടം നേടുന്നതിനായി ഇന്ത്യയില്‍ നിന്നും നോമിനേറ്റ്‌ ചെയ്യപ്പെട്ട സ്ഥലങ്ങള്‍.
  6. ഏഷ്യന്‍ ഡെവലപ്‌മെന്റ്‌ ബാങ്കിന്‍െറ പുതിയ പ്രസിഡന്റ്‌?
  7. ദ്രാവിഡ ഭാഷകളെ പ്രത്യേകം ഗോത്രത്തിലുള്‍ പ്പെടുത്തിയത്‌ ആര്‌? 
  8. കേന്ദ്രഗവണ്‍മെന്റ്‌ 2013 ഫെബ്രുവരിയില്‍ മഹാരത്‌ന പദവി നല്‌കിയ രണ്ട്‌ കമ്പനികള്‍:
  9. ISRO വികസിപ്പിച്ചെടുത്ത ഏറ്റവും വേഗത യേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍? 
  10. ഇപ്പോഴത്തെ ഇന്ത്യന്‍ ജനസംഖ്യ?
  11. നാഗരിക ജനസംഖ്യ കൂടുതലുള്ള സംസ്ഥാ നങ്ങള്‍:
  12. നാഗരിക ജനസംഖ്യയില്‍ കേരളത്തിന്‍െറ സ്ഥാനം:
  13. 2001 -നെ അപേക്ഷിച്ച്‌ ഇന്ത്യയിലെ ജനസംഖ്യ 2011-ല്‍ എത്ര ശതമാനം വര്‍ധനവ്‌ രേഖപ്പെടുത്തി:  
  14. കേരള സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുത്ത കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള സമിതിയുടെ ചെയര്‍പേഴ്‌സണ്‍ ആര്‌?
  15. അഖിലേന്ത്യ സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഇതുവരെ ഒന്നാമതെത്തിയ മലയാളികള്‍:
  16. ഇന്ത്യന്‍ സിനിമ ശതാബ്‌ദി സ്‌റ്റാമ്പില്‍ ഇടം പിടിച്ച മലയാളി:
  17. 2013 -ല്‍ ബുക്കര്‍ പ്രൈസ്‌ നേടിയത്‌:
  18. എവറസ്‌റ്റ്‌ കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തി:
  19. ഫോബ്‌സ്‌ മാസിക ഇത്തവണയും ശക്തയായ വനിതയായി തിരഞ്ഞെടുത്തത്‌ ആരെ? 
  20. ലോകത്തെ ഏറ്റവും വലിയ ചുമര്‍ ചിത്രമായി ഗണിക്കപ്പെടുന്ന നോഹയുടെ പെട്ടകം ഈയിടെ വരയ്‌ക്കപ്പെട്ടത്‌:
  21. ഇന്ത്യയിലെ 20-ാം ലോ കമ്മീഷന്‍െറ ചെയര്‍മാനായി നിയമിതനായ വ്യക്തി:
  22. കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടു ത്തിയ ഒരേയൊരു ജില്ല:
  23. ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല:
  24. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല:
  25. 2001 - 2011 കാലയളവില്‍ കേരളത്തില്‍ ജനസംഖ്യയില്‍ എത്രശതമാനം വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയത്‌?
  26. കേരളത്തില്‍ 6 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ എണ്ണം: 
  27. ലോക വ്യാപാര സംഘടന (WTO) യുടെ പുതിയ ഡയറക്‌ടര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്‌:
  28. പാക്‌ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചതിനെതുടര്‍ന്ന്‌ പ്രധാനമന്ത്രി പദത്തിലെത്തുന്ന വ്യക്തി: 
  29. പാക്‌ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ രാഷ്‌ട്രീയപാര്‍ട്ടി: 
  30. കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്‌: 
  31. ഹിന്ദുസ്ഥാനി സംഗീതരംഗത്തെ `ദ്രുപത്‌ ഇതിഹാസ'മെന്ന്‌ അറിയപ്പെട്ടിരുന്ന വ്യക്തി സമീപകാലത്ത്‌ അന്തരിച്ചു. വ്യക്തി ആര്‌? 
  32. കേരളനിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്‌ത ആദ്യ അംഗം സമീപകാലത്ത്‌ നൂറാം പിറന്നാള്‍ ആഘോഷിച്ചു. ആരാണ്‌ ആ വ്യക്തി?
  33. 2012-2013 വര്‍ഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‌പാദന വളര്‍ച്ചാ നിരക്ക്‌?
  34. ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനാകുന്ന വ്യക്തി:
  35. ട്രിബേക്കാ ചലച്ചിത്ര മേളയില്‍ പ്രഥമ നോറ എഫ്രേണ്‍ പുരസ്‌കാരം ലഭിച്ച മലയാളി:
  36. സമഗ്രസംഭാവനയ്‌ക്കുള്ള വിക്രം സാരാഭായ്‌ പുരസ്‌കാരത്തിന്‌ അര്‍ഹനായ വ്യക്തി:
  37. പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍? കിരീടം 20-ാം തവണയും സ്വന്തമാക്കിയ ടീം:
  38. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കരസ്ഥമാക്കിയ താരം:
  39. ബംഗ്ലാദേശ്‌ പാര്‍ലമെന്റിലെ ആദ്യ വനിതാ സ്‌പീക്കറായി നിയമിതയായത്‌: 
  40. പാകിസ്ഥാനിലെ ഒരു മുന്‍ പ്രസിഡന്റിന്‌ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്നതിന്‌ ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തി. ആരാണ്‌ ആ പ്രസിഡന്റ്‌?
  41. കേരളത്തിന്‍െറ പുതിയ ചീഫ്‌ സെക്രട്ടറിയായി നിയമിതനായ വ്യക്തി:
  42. ലോകത്തില്‍ ഏറ്റവുമധികം വിവര്‍ത്തനം ചെയ്യപ്പെട്ട രേഖയായി ഗിന്നസ്‌ ബുക്ക്‌ വിശേഷിപ്പിക്കുന്ന രേഖ: 
Answers
  1. മലയാളം
  2. സംസ്‌കൃതം, തെലുങ്ക്‌, കന്നട, തമിഴ്‌ . ദക്ഷിണേന്ത്യയില്‍ ആദ്യം ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ചത്‌ തമിഴിനാണ്‌. 
  3. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നട
  4. A Grammar of the Teloogoo Language (1816) ഈ കൃതിയുടെ കര്‍ത്താവ്‌ A.D. Camphell ആണ്‌. കാമ്പലിന്‍െറ കൃതിക്ക്‌ അവതാരിക എഴുതിയ എഫ്‌ ഡബ്ലിയു. എല്ലിസാണ്‌ ദ്രാവിഡ ഭാഷാ ഗോത്രം എന്ന സങ്കല്‍പം ആദ്യമായി മുന്നോട്ടുവച്ചത്‌. 
  5. രാജസ്‌ഥാനിലെ ഹില്‍ഫോര്‍ട്ട്‌, ഗ്രേറ്റ്‌ ഹിമാലയന്‍ നാഷ്‌ണല്‍ പാര്‍ക്ക്‌ 
  6. Takehiko Nakao
    Takehiko Nakao
  7. മാക്‌സ്‌ മുള്ളര്‍
  8. BHEL, GAIL
  9. Saga -220
  10. 121,07,28,932
  11. ഗോവ, മിസോറാം, തമിഴ്‌നാട്‌
  12. 4-ാം സ്ഥാനം
  13. 17.7
  14. നീല ഗംഗാധരന്‍
    നീല ഗംഗാധരന്‍
  15. ടി.എന്‍. ശേഷന്‍, വി.കൃഷ്‌ണ മൂര്‍ത്തി, രാജു നാരായണസ്വാമി, ഹരിത വി. കുമാര്‍ 
  16. പ്രേം നസീര്‍
  17. അമേരിക്കന്‍ എഴുത്തുകാരി ലിഡിയ ഡേവിഡ്‌. 
    ലിഡിയ ഡേവിഡ്‌
  18. യൂച്ചിറ മിയൂറ (ജപ്പാന്‍)
  19. അംഗല മെര്‍ക്കന്‍ (ജര്‍മന്‍ ചാന്‍സ ലര്‍)
  20. കോട്ടയം തെള്ളകത്തെ പുഷ്‌പഗിരി ദേവാലയമതിലില്‍.
  21. ജസ്‌റ്റിസ്‌ ഡി.കെ. ജയിന്‍
  22. മലപ്പുറം
  23. തിരുവനന്തപുരം
  24. ഇടുക്കി.
  25. 4.91%
  26. 3472955
  27. റോബര്‍ട്ടോ അസവെദൊ (ബ്രസീല്‍ സ്വദേശിയായ അദ്ദേഹം സെപ്‌തം ബര്‍ മാസത്തില്‍ ചുമതലയേ ല്‌ക്കും.)
  28. നവാസ്‌ ഷെരീഫ്‌. പതിനാലു വര്‍ഷത്തെ ഇടവേള യ്‌ക്കു ശേഷമാണ്‌ നവാസ്‌ ഷെരീഫ്‌ പ്രധാനമന്ത്രിയാകുന്നത്‌. 1990-1993, 1997-1999 കാലഘട്ടങ്ങളിലാണ്‌ അദ്ദേഹം ഇതിനു മുമ്പ്‌ പ്രധാന മന്ത്രിയായത്‌. 
  29. പാകിസ്ഥാന്‍ മുസ്ലീം ലീഗ്‌ (എന്‍) 27 സീറ്റുകള്‍ നേടി 
  30. സിദ്ധരാമയ്യ.
  31. ഉസ്‌താദ്‌ സിയ ഫരീദുദ്ദീന്‍
  32. റോസമ്മ പുന്നൂസ്‌. ആദ്യ പ്രോടേം സ്‌പീക്കര്‍, ആദ്യ ഉപതെരഞ്ഞെടുപ്പ്‌ വിജയി, കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്‌ടമായ വ്യക്തി എന്നീ ബഹു മതികളും റോസമ്മ പുന്നൂസിന്‌ ഉണ്ട്‌. 
  33. 5.0%
  34. എന്‍റികൊ ലെറ്റ
    എന്‍റികൊ ലെറ്റ
  35. മീര മേനോന്‍. എഴുത്തുകാരിയും സംവിധായക യുമാണ്‌. ആദ്യമായി സംവിധാനം ചെയ്‌ത `ഫാറ ഗോസ്‌ബാങ്ങ്‌' എന്ന ചിത്രത്തിനാണ്‌ അവാര്‍ഡ്‌.
  36. ഇ. ശ്രീധരന്‍
  37. മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌
  38. ക്രിസ്‌ ഗെയ്‌ല്‍. ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി, IPL-ലെ അതിവേഗ അര്‍ദ്ധ സെഞ്ച്വറി, ഒരിന്നിങ്ങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്നീ റെക്കോര്‍ഡു കളാണ്‌ ഗെയില്‍ സ്വന്തമാക്കിത്‌. 
  39. ഡോ. ഷിറിന്‍ ഷര്‍മിന്‍ ചൗധരി
  40. പര്‍വേസ്‌ മുഷ്‌റഫ്‌.
  41. ഇ.കെ. ഭരത്‌ഭൂഷന്‍
  42. സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം 

1 comment:

  1. Very useful
    please post this type of questions every week

    ReplyDelete

Game